സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്

Update: 2024-07-26 16:45 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2024 ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 24 വേദികളിലായാണ് മല്‍സരങ്ങള്‍ അറങ്ങേറുക. സംസ്‌കൃതോല്‍സവവും അറബിക് സാഹിത്യോല്‍സവവും ഇതോടൊപ്പം തന്നെ നടക്കും. 2015നു ശേഷം ആദ്യമായാണ് സ്‌കൂള്‍ കലോല്‍സവം തിരുവനന്തപുരത്ത് നടക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം ഒളിംപിക്‌സ് മാതൃകയില്‍ 'കേരളാ സ്‌കൂള്‍ ഒളിംപിക്‌സ് കൊച്ചി ടെന്റി ഫോര്‍' എന്ന പേരില്‍ നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍ നടക്കും.

    സ്‌കൂള്‍തല മല്‍സരങ്ങള്‍ സപ്തംബര്‍ മാസത്തിലും സബ് ജില്ലാതല മല്‍സരങ്ങള്‍ ഒക്‌ടോബര്‍ രണ്ടാം വാരത്തിനുളളിലും ജില്ലാതല മല്‍സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും. സബ്ജില്ലാ കലോല്‍സവം, ജില്ലാകലോല്‍സവം എന്നിവയുടെ വേദികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ എന്നിവര്‍ തിരഞ്ഞെടുക്കും.

Tags: