കോളടിച്ച് കൊച്ചി; ബജറ്റില്‍ പ്രഖ്യാപിച്ചത് 6000 കോടിയുടെ പദ്ധതികള്‍

കൊച്ചിയില്‍ അനുവദിച്ചിരിക്കുന്ന 6000 കോടിയുടെ പദ്ധതികളില്‍ കൊച്ചി മെട്രോയുടെ വിപൂലീകരണത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകളാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 3025 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കുന്നു

Update: 2020-02-07 09:29 GMT

കൊച്ചി:സംസ്ഥാന ബജറ്റില്‍ കൊച്ചിക്ക് വന്‍ നേട്ടം.6000 കോടിയുടെ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ കൊച്ചിയ്ക്കായി അനുവദിച്ചിരിക്കുന്നത്.സീംലസ് മൊബിലിറ്റി ഫോര്‍ കൊച്ചി പ്രോജക്ടിന് കേന്ദ്ര നഗരമന്ത്രാലയത്തിന്റെ അവര്‍ഡ് കൊച്ചിക്ക് ലഭിക്കുകയുണ്ടായി. പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗരഗതാഗത സംവിധാനം കൊച്ചിയില്‍ രൂപം കൊള്ളുമെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.കൊച്ചിയില്‍ അനുവദിച്ചിരിക്കുന്ന 6000 കോടിയുടെ പദ്ധതികളില്‍ കൊച്ചി മെട്രോയുടെ വിപൂലീകരണത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകളാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 3025 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കുന്നു.

16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റര്‍ഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ടാണ് മറ്റൊരു പദ്ധതി. ഇതിനായി 682 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.വാട്ടര്‍ ട്രാന്‍സ്‌പോര്‍ടിന് സോളാര്‍ ബോട്ടുകളും നല്‍കും.ഹരിത വാഹനങ്ങള്‍,ഇ-ഓട്ടോയ്ക്ക് സബ്‌സിഡി,ഇലക്ട്രിക്,സിഎന്‍ജി ട്രാന്‍സ്‌പോര്‍ട് ബസുകള്‍,കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ എന്നിവയും കൊച്ചിയ്ക്ക് അനുവദിച്ചിട്ടുണ്ട്.എല്ലാ ബസ് ഓപറേറ്റര്‍മാര്‍ക്കും ഒരു ക്ലസ്റ്ററാക്കി ഇ-ടിക്കറ്റിംഗ്,മൊബൈല്‍ ആപ്പ്,സിസി ടിവികള്‍,പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയ സ്മാര്‍ട് സേവനങ്ങള്‍ നടപ്പിലാക്കുമെന്നും തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

മെട്രോ,വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്,ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് കാര്‍ഡ് കൊണ്ടുവരുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.പരമാവധി വാഹനയിതര യാത്രാസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാക്കും. സുരക്ഷിത നടപ്പാതകള്‍,സൈക്കിള്‍ ട്രാക്ക്,റോഡ് സേഫ്ടി,മെട്രോ റെയില്‍-വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് കണക്ടിവിറ്റി എന്നിവയടക്കം കൊച്ചി മെട്രോ സോണ്‍ പ്രോജക്ടിനും ബജറ്റില്‍ പ്രഖ്യാപനുണ്ട്.ഇതിന് 239 കോടി രൂപയാണ് ചിലവ് വരുന്നത്.ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുന്ന കൊച്ചി മെട്രോ പോളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട് അതോരിറ്റിക്ക് 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.ഈ പറയുന്ന പദ്ധതികളും പ്രധാന മേല്‍പാലങ്ങളും മറ്റു റോഡുകളും കൂടി ചേര്‍ക്കുന്നതോടെ കൊച്ചി നഗരത്തില്‍ 6000 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.റെയില്‍ വേ മേല്‍പാലങ്ങളും ഫ്‌ളൈ ഓവറുകളും ഉള്‍പ്പെടുത്താതെയുള്ളതാണ് ഇത്രയുമെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

Tags:    

Similar News