സംസ്ഥാന ബജറ്റ് ഇന്ന്; പ്രളയ പുന:നിര്‍മാണ പദ്ധതികള്‍ക്ക് കാതോര്‍ത്ത് കേരളം

നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും.

Update: 2019-01-31 01:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ തകര്‍ത്തുകളഞ്ഞ പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ഇന്ന്. പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസകാണ് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നികുതിയുള്ള ഉല്‍പ്പന്നങ്ങളിലാകും പ്രളയ സെസ് ചുമത്തുക.

ജിഎസ്ടി നിലവില്‍ വന്നതോടെ നികുതിയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടായേക്കും.

കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റെന്ന നിലയില്‍ ജനകീയ ബജറ്റാകുമെന്നാണ് വിലയിരുത്തല്‍. തന്റെ പത്താമത്തെ ബജറ്റാണ് തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്.

Tags:    

Similar News