എസ്എസ്എല്‍സി പരീക്ഷ ഈ മാസം അവസാനമെന്ന് സൂചന

മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഇത് സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.

Update: 2020-05-06 01:06 GMT

തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെച്ച എസ്എസ്എല്‍സി പരീക്ഷ ഈ മാസം അവസാനം നടത്താന്‍ ആലോചന. മെയ് 21 മുതലോ അല്ലെങ്കില്‍ 26 മുതലോ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഇത് സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരാഴ്ചത്തെ ഇടവേളയിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും.

അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രം ഇരുത്തി പരീക്ഷയെഴുതിക്കും. പൊതുഗതാഗതം ആരംഭിച്ചതിന് ശേഷം മതിയോ പരീക്ഷ എന്ന വിഷയത്തില്‍ തീരുമാനമായിട്ടില്ല. അതിന് മുമ്പാണെങ്കില്‍ കുട്ടികളെ സമയത്ത് സ്‌കൂളിലെത്തിക്കാന്‍ ബദല്‍ മാര്‍ഗം ഒരുക്കേണ്ടി വരും. 

Tags: