ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: പോലിസ് മേധാവി പൂജിത് ജയസുന്ദര രാജിവച്ചു

രാജി ആക്ടിങ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ ഐജിപിയെ ഉടന്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ശ്രിലങ്ക പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോ വ്യാഴാഴ്ച രാജിവച്ചതിനു പിന്നാലെയാണ് പൂജിതിന്റെ രാജി.

Update: 2019-04-26 15:51 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 300 ഓളം പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ ആക്രമണ പരമ്പര തടയുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ നറല്‍ പൂജിത് ജയസുന്ദര (ഐജിപി) പദവി രാജിവെച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജി ആക്ടിങ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ ഐജിപിയെ ഉടന്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ശ്രിലങ്ക പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോ വ്യാഴാഴ്ച രാജിവച്ചതിനു പിന്നാലെയാണ് പൂജിതിന്റെ രാജി.

അതേസമയം, ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. നാഷണല്‍ തൗഹിത് ജമാഅത്ത് എന്ന സംഘടനയുടെ തലവനാണ് ഇദ്ദേഹമെന്നാണ് അന്വേഷണ സംഘം പറയുന്നത്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പുറത്തുവിട്ട വിഡിയോയിലും ഹാഷിം ഉണ്ടായിരുന്നു. ഐഎസിനോടുള്ള കൂറു പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന വിഡിയോയില്‍ മുഖം മറക്കാത്തത് ഹാഷിം മാത്രമാണ്. സ്‌ഫോടനത്തില്‍ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

Tags:    

Similar News