ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര: ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവയ്പിന് പ്രതികാരമെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി

ക്രൈസ്റ്റ്ചര്‍ച്ചില്‍ മസ്ജിദുകളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കുനേരെയുണ്ടായ വെടിവയ്പിന് പ്രതികാരമായാണ് സ്‌ഫോടന പരമ്പര അരങ്ങേറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയ് വര്‍ധന പാര്‍ലമെന്റില്‍ പറഞ്ഞു.

Update: 2019-04-23 08:45 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മസ്ജിദുകളിലുണ്ടായ വെടിവയ്പിന്റെ പ്രതികാരമായിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി. ക്രൈസ്റ്റ്ചര്‍ച്ചില്‍ മസ്ജിദുകളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കുനേരെയുണ്ടായ വെടിവയ്പിന് പ്രതികാരമായാണ് സ്‌ഫോടന പരമ്പര അരങ്ങേറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയ് വര്‍ധന പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം, സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 310 ആയി ഉയര്‍ന്നു. ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞവരാണ് ഇന്നലെ രാത്രി മരിച്ചതെന്ന് പോലിസ് വക്താവ് അറിയിച്ചു. സ്‌ഫോടനങ്ങളില്‍ 500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരെല്ലാം സ്വദേശികളാണ്. ആക്രമണത്തിനു പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

മരിച്ചവരില്‍ ആറു പേര്‍ ഇന്ത്യക്കാരാണ്.പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. മരിച്ചവരില്‍ ഒരു കാസര്‍കോട് സ്വദേശിനിയുമുണ്ട്. കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്.

Tags:    

Similar News