സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കൊറോണ

കോവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി. ഏഴായിരത്തോളം പേര്‍ മരിച്ച ഇറ്റലിയാണ് മരണ സംഖ്യ ഏറ്റവും കൂടുതല്‍.

Update: 2020-03-26 04:13 GMT

മാഡ്രിഡ്: സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാല്‍വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രേസാഞ്ചസിര്‍ന്റെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാര്‍മെന്‍ കാല്‍വോ. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

അതേസമയം, കോവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി. ഏഴായിരത്തോളം പേര്‍ മരിച്ച ഇറ്റലിയാണ് മരണ സംഖ്യ ഏറ്റവും കൂടുതല്‍. കൊറോണ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 3281 പേരാണു മരിച്ചത്. സ്‌പെയിനില്‍ 49,515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്‌പെയിനില്‍ മരണനിരക്കില്‍ 27ശതമാനം വര്‍ധനയുണ്ടായി. ഇയാഴ്ച സ്ഥിതിഗതികള്‍ ഏറെ വഷളാമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 11 വരെ സ്‌പെയിനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകാണ്. എന്നാല്‍, 5,367 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്നതാണ്.

Tags: