കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീട് ആക്രമിച്ച കേസില്‍ മകനായ പ്രതി പിടിയില്‍; ഗുണ്ടാ പ്രവര്‍ത്തനം തടയാന്‍ നഗരത്തില്‍ പോലിസ് റെയ്ഡ്, 11 പേര്‍ പിടിയില്‍

സംഭവത്തില്‍ ലീനയുടെ മകനായ മകനായ പ്രതി പിടിയിലായതായും ഐജിപിയും തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

Update: 2020-09-04 15:15 GMT

തിരുവനന്തപുരം: മുട്ടത്തറ സ്വദേശിനിയായ കെപിസിസി മെമ്പര്‍ ലീനയുടെ വീട് അടിച്ചുതകര്‍ത്തത് മകനെന്ന് പോലിസ്. സംഭവത്തില്‍ ലീനയുടെ മകനായ മകനായ പ്രതി പിടിയിലായതായും ഐജിപിയും തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

കെഎസ്‌യു പ്രവര്‍ത്തകന്‍ കൂടിയായ ലിഖിന്‍ കൃഷ്ണന്‍ (21) നെയാണ് പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതിയാണ് ലീനയുടെ വീടിനു നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ മകനായ ലിഖിനാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പ്രാദേശികമായി രാഷ്രീയ എതിരാളികളുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ കുടുക്കാനാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയതെന്ന് ഇയാള്‍ പോലിസിനോട് സമ്മതിച്ചു. അടുത്ത കാലത്ത് സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കടന്ന കേസിലെ പ്രതി കൂടിയാണ് അറസ്റ്റിലായ ലിഖിന്‍കൃഷ്ണന്‍ എന്ന് കമ്മീഷണര്‍ അറിയിച്ചു.

ആ കേസില്‍ കന്റോന്‍മെന്റ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ ആക്കിയിരുന്നു. പൂന്തുറ എസ്എച്ച്ഒ ബി എസ് സജികുമാര്‍, എസ്‌ഐ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ലീനയുടെ വീട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ സന്ദര്‍ശിച്ചിരുന്നു. സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു.

Tags:    

Similar News