ആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന് കോടതിയുടെ താക്കീത്

Update: 2022-05-27 18:54 GMT

ആലപ്പുഴ: ആലപ്പുഴയിലെ മുദ്രാവാക്യം കേസില്‍ അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് നേതാക്കളെ വിലങ്ങണിയിച്ചുകൊണ്ടുവന്ന പോലിസിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസ്, ഈരാറ്റുപേട്ട സ്വദേശി അന്‍സര്‍ എന്നിവരെയാണ് പോലിസ് വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി പോലിസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

മേലില്‍ വിലങ്ങണിയിച്ച് കൊണ്ടുവരരുതെന്ന് പോലിസിന് കോടതി താക്കീത് നല്‍കി. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിനോട് വിശദീകരണം തേടും. അറസ്റ്റിലായവരെ വിലങ്ങണിയിച്ചത് സുപ്രിംകോടതി നിര്‍ദേങ്ങള്‍ക്കെതിരാണെന്ന പ്രതിചേര്‍ക്കപ്പെട്ടവരുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഇവരെ വിലങ്ങണിയിക്കേണ്ട കേസല്ലെന്ന പ്രതിചേര്‍ക്കപ്പെട്ടവരുടെ ഭാഗത്തിന്റെ വാദം കോടതി ശരിവച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി 31 വരെ കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News