ഗോഡ്‌സേ തീവ്രവാദിയാണെന്ന പരാമര്‍ശം: കമല്‍ഹാസനെതിരേ ബിജെപി പ്രവര്‍ത്തകരുടെ ചെരുപ്പേറ്

''സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.'' ഇങ്ങിനെയായിരുന്നു കമലിന്റെ വാക്കുകള്‍.

Update: 2019-05-16 04:37 GMT

ചെന്നൈ: ഗാന്ധി ഘാതകന്‍ ഗോഡ്‌സെയാണ് ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് പറഞ്ഞ കമല്‍ഹാസനെതിരേ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകരുടെ ചെരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്‌സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ നടത്തിയത്.

കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ താരം നില്‍ക്കുന്ന സ്‌റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല. ചെരുപ്പേറ് നടത്തിയ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. 11 പേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്.

''സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.'' ഇങ്ങിനെയായിരുന്നു കമലിന്റെ വാക്കുകള്‍. പ്രസ്താവന വലിയ കോലാഹലമാണ് ഇളക്കി വിട്ടത്.




Tags: