കണ്ണൂര്‍ കണ്ണപുരത്ത് സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

Update: 2023-10-04 06:27 GMT

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹാ ഷിറാസ്(ആറ്) ആണ് മരണപ്പെട്ടത്. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കെ കണ്ണപുരം ഉഹ്ദ് പള്ളിക്കു സമീപം അപകടം. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍13എ ഡബ്ല്യു4964 ബുള്ളറ്റും എതിരേ വരികയായിരുന്ന കെഎല്‍13എആര്‍1432 സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ മദ്‌റസ വിട്ട് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം. സ്‌കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും മറ്റൊരു കുട്ടിക്കും ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. കണ്ണപുരം പോലിസ് സ്ഥലത്തെത്തി.

Tags:    

Similar News