കശ്മീരിലെ സാഹചര്യം വളരെ മോശം: ഗുലാം നബി ആസാദ്

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം വിലക്കിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുമതിയോടെയാണ് മുന്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.

Update: 2019-09-24 15:46 GMT

ശ്രീനഗര്‍: കശ്മീരിലെ നിലവിലെ സാഹചര്യം വളരെ മോശമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. ആറുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ശ്രീനഗറില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതേസമയം, കശ്മീരിലെ അവസ്ഥ സംബന്ധിച്ച് ഇപ്പോള്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയാനില്ലെന്നും സന്ദര്‍ശനം പൂര്‍ത്തിയായ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാലുദിവസം കശ്മീരില്‍ ചിലവഴിച്ചു. രണ്ടുദിവസം ജമ്മുവില്‍ ചിലവഴിക്കും. ആറുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയായതിനു ശേഷം എനിക്ക് പറയാനുള്ളതെല്ലാം പറയും. ആസാദ് വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ താന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചതിന്റെ പത്ത് ശതമാനം സ്ഥലങ്ങളില്‍ പോലും പോകാന്‍ ഭരണകൂടം അനുമതി നല്‍കിയില്ലെന്നും ആസാദ് പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് വിലയിരുത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിനു ശേഷമേ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

Tags: