ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണം: ശിവസേന

കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും 'സാമ്‌ന'

Update: 2020-12-03 06:52 GMT
മുംബൈ: മുസ് ലിം പള്ളികളില്‍ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ശിവസേന. മുസ് ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ആവശ്യം. അതിനാല്‍ പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. മുസ് ലം കുട്ടികള്‍ക്ക് ബാങ്ക് വിളി മല്‍സരം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ശിവസേന നേതാവിനെതിരേ ബിജെപി രംഗത്തെത്തിയതിനു പിന്നാലെയാണ് പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം, ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബിജെപി ആരോപണത്തെയും മുഖപത്രം വിമര്‍ശിക്കുന്നുണ്ട്.

    മുസ് ലിം കുട്ടികള്‍ക്കായി ബാങ്കുവിളി മല്‍സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് വിഭാഗ് പ്രമുഖ് (ഡിവിഷന്‍ ഹെഡ്) പാണ്ഡുരംഗ് സക്പാല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന ഇത്തരക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചെന്ന് പരിഹസിക്കുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഈദ് വിഭവങ്ങള്‍ കഴിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെന്നും 'സാമ്‌ന' എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 22 കോടി മുസ്ലിംകള്‍ ഇന്ത്യന്‍ പൗരന്മാരായതിനാല്‍ ഇത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പശു കശാപ്പിനെതിരേ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വില്‍പ്പനയും വാങ്ങലും ഉപഭോഗവും നിയമപരമാണ്. ഇത് വോട്ട് ലക്ഷ്യമിട്ടല്ലാതെ മറ്റെന്താണെന്നും 'സാമ്‌ന' എഡിറ്റോറിയല്‍ ചോദിക്കുന്നു.

Shiv Sena Asks Centre To Ban Use Of Loudspeakers In Mosques

Tags:    

Similar News