രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ മരണപ്പെട്ടു

Update: 2024-02-28 05:13 GMT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കപ്പെടുകയും പിന്നീട് 2022 നവംബറില്‍ സുപ്രിംകോടതി മോചിപ്പിക്കുകയും ചെയ്ത ശാന്തന്‍ ആശുപത്രിയില്‍ മരണപ്പെട്ടു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു പ്രായം. മരണപ്പെടുമ്പോള്‍ ശാന്തന്റെ സഹോദരന്‍ ആശുപത്രിയിലുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പുകഴേന്തി ന്യൂസ് മിനുട്ടിനോട് പറഞ്ഞു. 'ശാന്തന്റെ മൃതദേഹം അന്തിമ ചടങ്ങുകള്‍ക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുപോവും. അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ ശാന്തന് ശ്രീലങ്കയിലേക്ക് പോവാനുള്ള അടിയന്തര യാത്രാ രേഖകള്‍ കഴിഞ്ഞാഴ്ച തന്നെ നല്‍കിയിരുന്നു.

Tags: