ശാഹീന്‍ബാഗ് പ്രക്ഷോഭകര്‍ നാളെ അമിത് ഷായുടെ വസതിയിലേക്ക്

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സമര സമിതി അറിയിച്ചു.

Update: 2020-02-15 13:39 GMT

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം നടത്തിവരുന്ന പ്രതിഷേധക്കാര്‍ സമര മുറ മാറ്റുന്നു. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സമര സമിതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ്

പുതിയ സമരമുഖം തുറക്കുന്നതെന്ന് പ്രതിഷേധക്കാര്‍ മാധ്യമപ്രവത്തകരോട് പറഞ്ഞു. ആഭ്യന്തരമന്ത്രിയെ കാണാന്‍ ഒരു പ്രതിനിധി സംഘത്തെയും അയക്കില്ല. മറിച്ച് ഓരോ വ്യക്തിയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അതേസമയം, അമിതാ ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷായുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.




Tags:    

Similar News