ഉള്ളി തൊട്ടാൽ കൈ പൊള്ളും: സംസ്ഥാനത്ത് ഉള്ളി വില കിലോയ്ക്ക് നൂറുരൂപയിലേക്ക് കടന്നു

ഉള്ളി വില കുറയാത്തതിനെത്തുടർന്ന് വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാ‍ർ പ്രൈസ് സ്റ്റബിലൈസേഷൻ മാനേജ്മെന്റ് കമ്മിറ്റി (പിഎസ്എംസി) യോ​ഗം വിളിച്ചുചേർത്തു.

Update: 2019-11-24 07:34 GMT

തിരുവനന്തപുരം: വീണ്ടും കുതിച്ച് കയറി ഉള്ളിവില. ഉള്ളിയുടെ ലഭ്യതയിലുള്ള കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് നൂറുരൂപയിലേക്ക് കടന്നു. ചെറിയ ഉള്ളിയുടെ വില 140ലേക്കും വെളുത്തുള്ളി വില 200 രൂപയിലേക്കും എത്തി.

ഉള്ളി ലഭ്യത കുറയുന്നതും ട്രാൻസ്പോർട്ട്, ലേബർ ചാർജ് കൂടിയതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം. പത്തുദിവസത്തോളമായി ഉള്ളിവില 80-90 രൂപയിൽ തുടരുകയായിരുന്നു. വില കൂടുന്നത് മൂലം ആളുകൾ ഉള്ളി വാങ്ങാതെ വരുന്ന അവസ്ഥയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. നാസിക്കിൽ നിന്നും കർണാടകയിൽ നിന്നും ഉള്ളിയുടെ വരവിൽ വൻ കുറവുണ്ടെന്നാണ് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.

ഉള്ളി വില കുറയാത്തതിനെത്തുടർന്ന് വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാ‍ർ പ്രൈസ് സ്റ്റബിലൈസേഷൻ മാനേജ്മെന്റ് കമ്മിറ്റി (പിഎസ്എംസി) യോ​ഗം വിളിച്ചുചേർത്തു. കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാൻ, പീയൂഷ് ഗോയൽ, നരേന്ദ്ര സിംഗ് തോമർ, രഹസ്യാന്വേഷണ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു.

നിലവിൽ രാജ്യത്തുടനീളമുള്ള ചില്ലറ ഉള്ളി വില കിലോഗ്രാമിന് 80 മുതൽ 90 രൂപ വരെ ഉയർന്നിരിക്കുകയാണ്, ചില സ്ഥലങ്ങളിൽ 100 ​​രൂപ പോലും കടക്കുന്നു. മൊത്ത സവാളയുടെ വില വെള്ളിയാഴ്ച കിലോയ്ക്ക് 79.50 രൂപയായും മഹാരാഷ്ട്രയിലെ പിമ്പാൽഗാവിൽ കിലോഗ്രാമിന് 82 രൂപയായും ഉയർന്നു. പ്രതിദിനം ഉള്ളി വരവ് 10-15 ശതമാനമായി കുറഞ്ഞു. ഉള്ളിയുടെ കുറവ് കാരണം ഡിസംബർ അവസാനം വരെ സ്ഥിതി തുടരുമെന്ന് വ്യാപാരികൾ പറയുന്നു.

 2019-20 ലെ ഖാരിഫ് വിളകളുടെ ഉൽപാദനത്തിൽ 26 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. 1.2 ലക്ഷം മെട്രിക് ടൺ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അനുമതി നൽകിയിരുന്നു. 

Tags:    

Similar News