കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം
യൂനിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുദ്രാവാക്യം മുഴക്കിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്ത് നിന്ന് അതിക്രമിച്ചെത്തിയ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ചാത്തന്നൂര്‍: ചാത്തന്നൂര്‍ എംഇഎസ് കോളജില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം. ഇന്ന് വൈകീട്ടാണ് സംഭവം. യൂനിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുദ്രാവാക്യം മുഴക്കിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്ത് നിന്ന് അതിക്രമിച്ചെത്തിയ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പോലിസിന്റെ കണ്ണിന്‍മുമ്പിലായിരുന്നു ആക്രമണം. കൂടാതെ സംഘര്‍ഷ സ്ഥിതി അറിഞ്ഞ് സ്ഥലത്തെത്തിയ കാംപസ് ഫ്രണ്ട് ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകരെ പോലിസ് അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും കാംപസ് ഫ്രണ്ട് നേതൃവുമായി ചര്‍ച്ച നടത്താന്‍ പോലിസ് തയ്യാറായില്ല. കൂടാതെ കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയ രണ്ടു പേരെയും, സന്ദര്‍ശിക്കാനെത്തിയ എസ്ഡിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും ചാത്തന്നൂര്‍ സ്‌റ്റേഷന്‍ വളഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഭരിക്കുന്നവരുടെ ഭരണകൂടത്തിന്റെ ഇഛകള്‍ക്ക് അനുസൃതമായി നിയമത്തെ വളച്ചൊടിക്കുകയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യാനുമാണ് പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് ചാത്തന്നൂര്‍ എംഇഎസ് കോളജ് യൂനിറ്റ് കുറ്റപ്പെടുത്തി
