വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ ആക്രമണം; എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

തിരഞ്ഞെടുപ്പ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ ആക്രമണമെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Update: 2019-07-17 14:00 GMT

കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളുയരുമ്പോഴും അക്രമ മാര്‍ഗത്തില്‍നിന്ന് മാറാതെ എസ്എഫ്‌ഐ. എറണാകുളം വൈപ്പിന്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍നിന്ന് ഒടുവിലായി മര്‍ദ്ദനമേറ്റത്. തിരഞ്ഞെടുപ്പ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ ആക്രമണമെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

എഐഎസ്എഫ് യൂനിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് ടി എസ് വിഷ്ണു എന്നിവരെ ക്ലാസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിച്ചു. കോളജ് ചെയര്‍മാന്റെയും ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവര്‍ ആരോപിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച കോളജില്‍, കഴിഞ്ഞവര്‍ഷമാണ് എഐഎസ്എഫ് യൂനിറ്റ് രൂപീകരിച്ചത്. ഇതിന് പിന്നാലെ നിരന്തരം എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം നടക്കുന്ന കാംപസാണിത്. തങ്ങള്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചതെന്ന് എഐഎസ്എഫ് ആരോപിക്കുന്നു.

Tags:    

Similar News