ശ്രീലങ്കയിലെ ആക്രമണം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം: പോപുലര്‍ ഫ്രണ്ട്

അയല്‍രാജ്യത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അവരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അറിയിച്ചു.

Update: 2019-04-22 03:32 GMT

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ 200ലേറെ പേരുടെ മരണത്തിനിടയാക്കി ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അപലപിച്ചു. അയല്‍രാജ്യത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അവരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അറിയിച്ചു.

ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികം വൈകാതെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊളംബോയിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ ആരായാലും അതിന് പിന്നിലെ ലക്ഷ്യം എന്തായാലും പ്രസ്തുത സംഭവം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണ്. ന്യൂസിലന്റിലെ വെടിവയ്പ്പില്‍ സംഭവിച്ചതുപോലെ ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ ഇരകള്‍ക്കും ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ അബൂബക്കര്‍ പറഞ്ഞു.  

Tags: