മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സിയാവുല്‍ ഹഖ് അന്തരിച്ചു

Update: 2021-04-23 00:56 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സിയാവുല്‍ ഹഖ് അന്തരിച്ചു. വാര്‍ധക്യ സഹചമായ രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ അദ്ദേഹത്തെ ഇന്നലെ വൈകീട്ട് ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെയായിരുന്നു അന്ത്യം.

നേഷന്‍ ആന്‍ഡ് ദി വേള്‍ഡിന്റെ പത്രാധിപനായിരുന്ന സിയുവുല്‍ ഹഖ് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ, പയനിയര്‍ പത്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.

ദി മില്ലി ഗസറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ അദ്ദേഹം ഫറോസ് മീഡിയ പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു. നിലവില്‍ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായിരുന്നു. മകന്‍ വഖാസ് ഇന്ത്യ ടുഡേ ഹിന്ദിയുടെ സീനിയര്‍ എഡിറ്ററാണ്. മകള്‍ നൈല ദില്ലി യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണ്. ഇളയ മകന്‍ അറഫാത്ത് മാനേജ്‌മെന്റ് ഓഫീസറാണ്.

Tags:    

Similar News