തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ്സിടിച്ച് വഴിയാത്രികന്‍ മരിച്ചു

Update: 2023-04-07 08:51 GMT

തലശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികന്‍ മരിച്ചു. തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയില്‍ എം ജി ജയരാജ്(63) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.10 ഓടെയാണ് അപകടം. ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. തിരുവങ്ങാട്ടെ വീട്ടില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു. പുതിയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട മണി കര്‍ണിക ബസ്സിനരികിലൂടെ പോവുന്നതിനിടെ ഇരിട്ടിയില്‍ നിന്നു യാത്രക്കാരുമായി എത്തിയ കഫീല്‍ ബസ് ഇടിക്കുകയായിരുന്നു. ജയരാജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരേതരായ ഗോപാലന്‍ നായരുടെയും രുഗ്മ്ണിമിണി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹേമരാജ്, വേണു, സവിത, സ്വപ്ന.

Tags: