സൗദിയില്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

30 വയസ്സുകാരനായ സ്വദേശി യുവാവാണ് പിടിയിലായതെന്ന് അസീര്‍ പോലിസ് വക്താവ് അറിയിച്ചു

Update: 2020-01-23 18:51 GMT

ദമ്മാം: മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുത്തേറ്റു മരിച്ചു. സൗദി അറേബ്യയിലെ അസീറിലാണ് സംഭവം. മോഷണവും ആയുധം കാട്ടി കവര്‍ച്ചയും മറ്റും ചെയ്തയാളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവിന്റെ കുത്തേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 30 വയസ്സുകാരനായ സ്വദേശി യുവാവാണ് പിടിയിലായതെന്ന് അസീര്‍ പോലിസ് വക്താവ് അറിയിച്ചു.

Tags:    

Similar News