കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് മുംബൈ; നിരോധനാജ്ഞ, ഒരാളും പുറത്തിറങ്ങരുത്

കണ്ടയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് പോലിസിന്റെ ഉത്തരവ്.

Update: 2020-07-01 09:52 GMT

മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 15 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ടയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് പോലിസിന്റെ ഉത്തരവ്.


രാത്രിസമയത്ത് കണ്ടയ്ന്‍മെന്റ് സോണിനു പുറത്തും ഇതു ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണായ അശോക് ഉത്തരവില്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി കൂടുതല്‍ മരണം ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം ഉത്തരവിറക്കിയതെന്ന് പോലിസ് പറഞ്ഞു. പൊതു, സ്വകാര്യ ഇടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് രോഗം വ്യാപിക്കാന്‍ ഇടയാക്കും.


അതിനിടെ, മഹാരാഷ്ട്രയില്‍ 60 പോലിസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരില്‍ 38 പേര്‍ മുംബൈ പോലിസ് ഉദ്യോഗസ്ഥരാണ്. മഹാരാഷ്ട്രയില്‍ ആകെ 4900 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2600 പേരും മുംബൈ പോലിസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്.

Tags:    

Similar News