ശാഹീന്‍ ബാഗില്‍ വീണ്ടും നിരോധനാജ്ഞ; സുരക്ഷയുടെ ഭാഗമെന്ന് പോലിസ്

Update: 2020-03-01 05:47 GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രണ്ടുമാസത്തിലേറെയായി സമരം നടക്കുന്ന ശാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായാണ് നിരോധനാജ്ഞ പ്രാഖ്യാപിച്ചതെന്നാണ്

    പോലിസ് വാദം. ശാഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വന്‍ പോലിസ് സന്നാഹമാണ് ശാഹീന്‍ ബാഗില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ക്രമസമാധന പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നു ജോയിന്റ് കമീഷണര്‍ ഡിസി ശ്രീവാസ്തവ പറഞ്ഞു. അതേസമയം കലാപത്തിന് ശേഷം വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെമുതല്‍ ആരംഭിക്കും. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






Tags:    

Similar News