ഇന്ത്യയെ എല്ലാവരുടേതും ആക്കുകയാണ് എസ് ഡിപിഐയുടെ സാമൂഹികനയം: എം കെ ഫൈസി

Update: 2021-04-03 16:33 GMT

കൊണ്ടോട്ടി: എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്ല്യാവകാശങ്ങളുള്ള ഇന്ത്യയെ പുനസൃഷ്ടിക്കുകയെന്നതാണ് എസ് ഡിപിഐയുടെ സാമൂഹിക നയമെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കൊണ്ടോട്ടി ചുക്കാന്‍ സ്‌റ്റേഡിയത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം എസ് ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലീം റഹ്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരളത്തില്‍ വന്ന് ചോദിച്ചത് എസ് ഡിപിഐയുടെ സാമൂഹിക നയം എന്താണ് എന്നാണ്. കര്‍ഷകരെ വഞ്ചിക്കാത്ത, കോപറേറ്റുകള്‍ക്ക് കീഴ്‌പ്പെടാത്ത അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നയങ്ങളാണ് എല്ലാ മേഖലയിലും ഞങ്ങള്‍ക്കുള്ളത്. ഈ സാമൂഹിക നയങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ പിഴുതെറിയുന്ന നയവും ഈ പാര്‍ട്ടിക്കുണ്ട്.

    പ്രതിപക്ഷം പോലും ബിജെപി താല്‍പര്യ പ്രകാരം പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എസ് ഡിപിഐക്ക് അവിടെ പ്രതിനിധിയുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു വേണ്ടിയാണ് മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ മല്‍സരിക്കുന്നത്. ഏറ്റവും പ്രാപ്തനായ ദേശീയ സെക്രട്ടറി തസ്‌ലീം റഹ്മാനിയെ തന്നെയാണ് ഞങ്ങള്‍ മല്‍സരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ 370, പൗരത്വ ഭേദഗതി, മുത്ത്വലാഖ് എന്നിങ്ങനെയുള്ള കരിനിയമങ്ങള്‍ പാസായത് പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയുണ്ടായത് കൊണ്ടാണ്. സംഘപരിവാരത്തെ ഭയക്കാതെ പാര്‍ലമെന്റില്‍ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് പാര്‍ലമെന്റിലേക്ക് അയക്കേണ്ടത്. ഇത്തവണ മലപ്പുറത്തുകാര്‍ ഈ ദൗത്യം നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി, തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, അഡ്വ. സാദിഖ് നടുത്തൊടി, ജലീല്‍ നീലാമ്പ്ര, പി പി റഫീഖ്, എ കെ അബ്ദുല്‍ മജീദ്, മുസ്തഫ പാമങ്ങാടന്‍, വി പി നവാസ്, നൗഷാദ് പുളിക്കല്‍ സംസാരിച്ചു.

SDPI's social policy is to make India everyone's: MK Faizi

Tags:    

Similar News