നുണപ്രചാരണം: എല്‍ഡിഎഫ് പാലക്കാട് ജില്ലാ കണ്‍വീനര്‍ക്കും ഇംപ്രഷന്‍സ് മള്‍ട്ടികളര്‍ പ്രിന്റേഴ്‌സ് ഉടമയ്ക്കുമെതിരേ നിയമ നടപടിയുമായി എസ്ഡിപിഐ

എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ പേരില്‍ പാലക്കാട് ഇംപ്രഷന്‍സ് പ്രിന്റേഴ്‌സ് അച്ചടിച്ച മനുഷ്യശൃഖലയുടെ നോട്ടിസിലാണ് എസ്ഡിപിഐക്കെതിരേ വസ്തുതാവിരുദ്ധതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്.

Update: 2020-01-27 12:46 GMT

പാലക്കാട്: പാര്‍ട്ടിക്കെതിരേ നുണപ്രചാരണം നടത്തിയ എല്‍ഡിഎഫ് പാലക്കാട് ജില്ലാ കണ്‍വീനര്‍ക്കും ഇംപ്രഷന്‍സ് മള്‍ട്ടികളര്‍ പ്രിന്റേഴ്‌സ് ഉടമക്കുമെതിരേ നിയമ നടപടിയുമായി എസ്ഡിപിഐ. ഇരുവര്‍ക്കുമെതിരേ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് പരാതിയും നല്‍കി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ പേരില്‍ പാലക്കാട് ഇംപ്രഷന്‍സ് പ്രിന്റേഴ്‌സ് അച്ചടിച്ച മനുഷ്യശൃഖലയുടെ നോട്ടിസിലാണ് എസ്ഡിപിഐക്കെതിരേ വസ്തുതാവിരുദ്ധതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്.

എസ്ഡിപിഐ മത രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നായിരുന്നു നോട്ടീസിലെ ആരോപണം. പാര്‍ട്ടിയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം എല്‍ഡിഎഫ് ഔദ്യോഗിക നോട്ടിസിലൂടെ വ്യാജ പ്രചരണം നടത്തിയതിന് നഷ്ടടപരിഹാരം ആവശ്യപ്പെട്ട് ഇരുവര്‍ക്കുമെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചു. ഇടതുസര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും യുഎപിഎ കരിനിയമം, മുന്നാക്ക സാമ്പത്തിക സംവരണം തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരേ എസ്ഡിപിഐ നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങളെ പ്രതിരോധിക്കാനാവത്തതാണ് ഇത്തരത്തിലുള്ള വില കുറഞ്ഞ പ്രചരണങ്ങള്‍ നടത്താന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നും വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലി അറിയിച്ചു.

Tags:    

Similar News