ഉത്തര്‍പ്രദേശില്‍ എസ്ഡിപിഐ പിന്തുണ മഹാസഖ്യത്തിന്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് എസ്ഡിപിഐ തീരുമാനിച്ചു. പകരം എസ്പി-ബിഎസ്പി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം റഹ്മാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Update: 2019-04-05 17:30 GMT

ലഖ്‌നോ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് എസ്ഡിപിഐ തീരുമാനിച്ചു. പകരം എസ്പി-ബിഎസ്പി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം റഹ്മാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. സ്വാന്ത്ര്യ സമരം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറി നിന്ന ഹിന്ദുത്വ ശക്തികള്‍ ഇന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യം മുഴുവന്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങേണ്ട സന്ദര്‍ഭമാണിത്. നല്ല ദിനം വാഗ്ദാനം ചെയ്തു കൊണ്ട് അധിരാരത്തിലേറി ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തു മുന്നേറുകയാണ്. തൊഴിലില്ലായ്മയും അഴിമതിയും വലിയ തോതില്‍ വര്‍ധിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നു. ഈ സാഹചര്യത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് ജനാധിപത്യ ബോധമുള്ള ഓരോ പൗരന്റെയും ബാധ്യതയാണ്.

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഏറ്റവും അനുയോജ്യമായ നിലപാടെടുക്കാനാണ് പാര്‍ട്ടി തീരുമാനം. അതിന്റെ ഭാഗമായി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ഇത്തവണ മല്‍സരം രംഗത്തു നിന്ന് മാറി നില്‍ക്കും. പകരം ബിജെപിക്ക് എതിരായ ഏറ്റവും മികച്ച ബദല്‍ എന്ന നിലയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മഹാസഖ്യത്തെ എസ്ഡിപിഐ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കാമില്‍ പറഞ്ഞു. സഖ്യത്തിന് അനുകൂലമായി പരമാവധി വോട്ടുകള്‍ സമാഹരിക്കാനായി എസ്ഡിപിഐ പ്രവര്‍ത്തിക്കും. ബിജെപിക്ക് യുപിയില്‍ ഇത്തവണ ഒരു സീറ്റ് പോലും ലഭിക്കാതിരിക്കാനായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഫര്‍മാന്‍ അലി, സംസ്ഥാന സെക്രട്ടറി നൂര്‍ ഹസന്‍ ചൗധരി, ട്രഷറര്‍ മൗലാന കമര്‍ മജാഹിരി, മീററ്റ് ജില്ലാ പ്രസിഡന്റ് ഡോ. റാഷിദ് അലി, ജില്ലാ ജനറല്‍ സെക്രട്ടറി സഞ്ജയ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags:    

Similar News