ഭരണഘടന അട്ടിമറിച്ച് ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ സംഘപരിവാരത്തിന് സാധിക്കില്ല: അഡ്വ. കെ എസ് മധുസൂദനന്‍

'ആര്‍എസ്എസ്സിന്റെ സ്‌ഫോടക ശേഖരം, വംശഹത്യയുടെ മുന്നൊരുക്കം' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ എറണാകുളം വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. കെ എസ് മധുസൂദനന്‍

Update: 2022-06-22 13:39 GMT

കൊച്ചി: ഇന്ത്യന്‍ ഭരണഘടന അട്ടിമറിച്ച് ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ സംഘപരിവാര ശക്തികള്‍ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി അഭിഭാഷകനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ എസ് മധുസൂദനന്‍. 'ആര്‍എസ്എസ്സിന്റെ സ്‌ഫോടക ശേഖരം, വംശഹത്യയുടെ മുന്നൊരുക്കം' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ എറണാകുളം വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നീതിന്യായ സംവിധാനങ്ങളില്‍ നിന്ന് കൃത്യമായ വിവേചനം പൗരന്മാര്‍ക്ക് നേരെ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവേചനങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, പെണ്‍പിളൈ ഒരുമൈ നേതാവ് ജി ഗോമതി, എസ്ഡിപിഐ സംസ്ഥാന സമിതി അംഗങ്ങളായ വി എം ഫൈസല്‍, അന്‍സാരി ഏനാത്ത്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, നിമ്മി നൗഷാദ് സംസാരിച്ചു.

Tags:    

Similar News