സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെ എസ്ഡിപിഐ ഗുജറാത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു

ഫാഷിസ്റ്റ് ഭരണകൂട ഭീകരത നേരിടുന്ന കുടുംബത്തിന്റെ നിയമ പോരാട്ടത്തിന് സര്‍വ്വ പിന്തുണയും എസ്ഡിപിഐ നേതാക്കള്‍ വാഗ്ദാനം ചെയ്തു

Update: 2019-01-16 13:45 GMT
അഹമ്മദാബാദ്: മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാസങ്ങളായി തടവിലാക്കപ്പെട്ട മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെ എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ ഹാമിദ് , സെക്രട്ടറി ഇക്രാമുദ്ധീന്‍ ഷെയ്ഖ് എന്നവരടങ്ങുന്ന സംഘമാണ് ശ്വേത ഭട്ടിനെ അവരുടെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ശ്വേത ഭട്ടിന് നേരെ കഴിഞ്ഞദിവസം വധശ്രമം നടന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നാല് മാസത്തോളമായി തടങ്കലില്‍ കഴിയുന്ന സജ്ജീവ് ഭട്ടിന്റെ മോചനത്തെ കുറിച്ചും കുടുംബത്തിന് നേരെ നടന്ന വധശ്രമത്തെ കുറിച്ചും സംഘം ശ്വേതാ ഭട്ടുമായി ചര്‍ച്ച ചെയ്തു. ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്ക് ഇരയാകുന്ന കുടുംബത്തിന് നിയമ പോരാട്ടത്തില്‍ സര്‍വ്വ പിന്തുണയും എസ്ഡിപിഐ നേതാക്കള്‍ വാഗ്ദാനം ചെയ്തു. സംഘത്തില്‍ എസ്ഡിപിഐ ഗുജാറാത്ത് സംസ്ഥാന നേതാക്കളായ ഹനീഫ് ഷെയ്ഖ്, അഡ്വ. മെഹ്മൂദ് അഹ്മദ്, ഇര്‍ഷാദ് ഷെയ്ഖ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

Similar News