എസ്.ഡി.പി.ഐ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി
കണ്ണൂര്‍ റോയല്‍ ഒമാര്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. കണ്ണൂര്‍ റോയല്‍ ഒമാര്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍കുട്ടി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ കെ ഹാരിസ്, ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് സംസാരിച്ചു.
ജില്ല നേതാക്കളായ സി കെ ഉമ്മര്‍ മാസ്റ്റര്‍, ഇബ്രാഹിം കൂത്തുപറമ്പ്, എ ഫൈസല്‍, ശംസീര്‍ കാടാച്ചിറ നേതൃത്വം നല്‍കി. സി കെ വിജയന്‍ (മാതൃഭൂമി) കെ ദിനേശ് (മനോരമ) കെ ടി ശശി (ദേശാഭിമാനി), സുനില്‍ ഐസക് (മീഡിയാവണ്‍), എ പി താജുദ്ദീന്‍ (ചന്ദ്രിക), അന്‍സില്‍ (മെട്രോ), സജിത്ത് (ന്യൂസ് 18), മുജീബ് (സുപ്രഭാതം), സുരേഷ് ബാബു (സിറ്റിവിഷന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
