എസ് ഡിപിഐ സ്‌നേഹ ഭവനം കൈമാറി

Update: 2020-06-22 07:02 GMT

കണ്ണൂര്‍: എസ് ഡിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയും സാന്ത്വനം റിലീഫ് സെല്ലും സംയുക്തമായി നിര്‍മാണം പൂര്‍ത്തീകരിച്ച സ്‌നേഹ ഭവനത്തിന്റ താക്കോല്‍ ദാനം കണ്ണാടിപ്പറമ്പ് നിടുവാട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ പ്രസിഡന്റ് നിസാര്‍ കാട്ടാമ്പള്ളി, സെക്രട്ടറി ശിഹാബ് നാറാത്ത്, എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് എം ടി ഹനീഫ, സാന്ത്വനം ചെയര്‍മാന്‍ മഷൂദ് കണ്ണാടിപറമ്പ്, സി അമീര്‍ സംബന്ധിച്ചു.

SDPI handed over 'love house'



Tags: