എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

മാപ്പിള പാട്ടിന്റെ ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ.

Update: 2019-05-06 09:50 GMT

കണ്ണൂര്‍: പ്രശസ്ത മാപ്പിള പാട്ടു ഗായകനും കേരള ഫോള്‍ക്‌ലോര്‍ അക്കാദമി ചെയര്‍മാനുമായ എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു. മാപ്പിള പാട്ടിന്റെ ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ. മാപ്പിള കലാ സാംസ്‌കാരിക മേഖലയില്‍ എരഞ്ഞോളി മൂസയുടെ മാപ്പിള പാട്ടുകള്‍ അവിഭാജ്യ ഘടകം തന്നെയായിരുന്നു.

മിഅറാജ് രാവിലെ കാറ്റെ, കെട്ടുകള്‍ മൂന്നും കെട്ടി, മിസ്‌റിലെ രാജന്‍ തുടങ്ങിയ ഇദ്ദേഹം ശബ്ദം നല്‍കിയ ക്ലാസ്സിക്കുകള്‍ മാപ്പിള പാട്ടിലെ നിത്യ ഹരിത ഗാനങ്ങള്‍ ആയി എക്കാലവും ജന മനസ്സുകളില്‍ ഇടം പിടിച്ചവയായിരുന്നു. മാപ്പിള പാട്ടിലൂടെ തലശ്ശേരിക്ക് മറ്റൊരു മേല്‍വിലാസം നേടിക്കൊടുത്ത മൂസയുടെ വിയോഗം തലശ്ശേരിക്ക് തീരാ നഷ്ടമായിരിക്കുമെന്നും ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Tags:    

Similar News