എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് നാളെ എറണാകുളത്ത് സ്വീകരണം

വൈകുന്നേരം നാലിന് കലൂര്‍ ജഡ്ജസ് അവനൃുവില്‍ നിന്ന് സംസ്ഥാന നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് എറണാകുള ടൗണ്‍ ഹാളിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും

Update: 2021-10-04 09:39 GMT

കൊച്ചി:പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിക്കും സംസ്ഥാന നേതാക്കള്‍ക്കും നാളെ എറണാകുളം ടൗണ്‍ഹാളില്‍ സ്വീകരണം നല്‍കുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് കലൂര്‍ ജഡ്ജസ് അവനൃുവില്‍ നിന്ന് സംസ്ഥാന നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ടൗണ്‍ ഹാളിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും.

ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കോഴിക്കോട് നടന്ന സംസ്ഥാന പ്രതിനിധി സഭയില്‍ വച്ചാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്.സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി , വൈസ് പ്രസിഡന്റ്മാരായ തുളസിധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ്, കെ കെ റൈഹാനത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍ , സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍,പി ആര്‍ സിയാദ്, കൃഷ്ണന്‍ എരഞ്ജിക്കല്‍, കെ എസ് ഷാന്‍,ജോണ്‍സന്‍ കണ്ടഞ്ചിറ, ജമീല വയനാട്,

ഖജാന്‍ജി എ കെ സലാഹുദ്ധീന്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി അബ്ദുല്‍ മജീദ് ഫൈസി,സി പി എ ലത്തീഫ്,അന്‍സാരി ഏനാത്ത്,എസ് പി അമീര്‍ അലി,മുസ്തഫ പാലേരി, അഷറഫ് പ്രാവച്ചമ്പലം,വി എം ഫൈസല്‍, ശശി പഞ്ചവടി,ലസിത അസീസ്,എല്‍ നസീമ,മഞ്ജുഷ മാവിലാടം സ്വീകരണത്തില്‍ പങ്കെടുക്കും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി, ജില്ലാ സെക്രട്ടറിമാരായ അജ്മല്‍ കെ മുജീബ്, കെ എ മുഹമ്മദ് ഷെമീര്‍,സിറാജ് കോയ പങ്കെടുത്തു.

Tags:    

Similar News