പേരാമ്പ്രയിലെ സംഘപരിവാര കൊലവിളിപ്രകടനം: പോലിസ് പക്ഷപാതം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

ആര്‍എസ്എസ്സിനെതിരേ ശബ്ദിക്കുന്നവര്‍ക്കെതിരേ 153 (എ) ചുമത്തി കണ്ണില്‍ കണ്ടവരെയെല്ലാം റിമാന്റ് ചെയ്യുന്ന പോലിസിന്റെ നിലപാടുകള്‍ക്കിടയിലാണ് വിദ്വേഷം പ്രചരിപ്പിച്ചതിന് തെളിവുണ്ടായിട്ടും പേരാമ്പ്രയിലെ പോലിസ് നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

Update: 2022-06-03 07:03 GMT

പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ പേരില്‍ പേരാമ്പ്രയില്‍ കൊലവിളി പ്രകടനം നടത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ വിദ്വേഷ പ്രചാരണത്തിനും കലാപാഹ്വാനത്തിനും കേസെടുക്കാന്‍ തയ്യാറാവാത്ത പോലിസ് പക്ഷപാത സമീപനം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി.നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. പേരാമ്പ്ര ഡിവൈഎസ്പി ഓഫിസിലേക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ്സിനെതിരേ ശബ്ദിക്കുന്നവര്‍ക്കെതിരേ 153 (എ) ചുമത്തി കണ്ണില്‍ കണ്ടവരെയെല്ലാം റിമാന്റ് ചെയ്യുന്ന പോലിസിന്റെ നിലപാടുകള്‍ക്കിടയിലാണ് വിദ്വേഷം പ്രചരിപ്പിച്ചതിന് തെളിവുണ്ടായിട്ടും പേരാമ്പ്രയിലെ പോലിസ് നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

പേരാമ്പ്രയിലെ ആര്‍എസ്എസ് പ്രകടനത്തിലെ പ്രതികള്‍ക്കെതിരേ ഗുരുതരമായ മത വിദ്വേഷവും മതസ്പര്‍ധയും സംഘര്‍ഷവും ഉണ്ടാക്കുന്ന മുദ്രാവാക്യത്തിന്റെ പേരില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ 153 (എ) വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, കെ പി ഗോപി, എം പി കുഞ്ഞമ്മദ്, ഹമീദ് എടവരട്, ശ്രീജിത്ത് വേളം, കുഞ്ഞിമൊയ്ദീന്‍ മാസ്റ്റര്‍, റഷീദ് മുതിരക്കല്‍, വി കുഞ്ഞമ്മദ് സംസാരിച്ചു.

Tags:    

Similar News