മധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത പ്രദേശമായ നീമച്ച് എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു

Update: 2022-05-26 12:37 GMT

ഭോപ്പാല്‍: ദര്‍ഗയ്ക്ക് സമീപം ഹിന്ദുത്വര്‍ വിഗ്രഹം സ്ഥാപിച്ചതിനെ തുടര്‍ന്ന് കലാപം അരങ്ങേറിയ മധ്യപ്രദേശിലെ നീമച്ചില്‍ എസ്ഡിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഹിന്ദുത്വ കലാപകാരികള്‍ തീയിട്ട ദര്‍ഗയുടെ സമീപമുള്ള പള്ളിയും പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

അകാരണമായി പോലിസ് അറസ്റ്റ് ചെയ്തവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച എസ്ഡിപിഐ നേതാക്കള്‍ അന്യായമായി തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. നേമം പോലിസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘം സംഭവത്തില്‍ ഉള്‍പ്പെടാത്തവരെ ഉടന്‍ വിട്ടയക്കണമെന്നും ന്യായമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എസ്ഡിപിഐ മധ്യപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.മുംതാസ് ഖുറേഷി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിദ്യരാജ് മാളവ്യ, നീമുച്ച് ജില്ലാ പ്രസിഡന്റ് ഇമ്രാന്‍ സോണി, ജനറല്‍ സെക്രട്ടറി ആബിദ് ഷാ, ഇന്‍ഡോര്‍ ജില്ലാ പ്രസിഡന്റ് ഡാനിഷ് ഗൗരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News