പെരിയാര്‍ മലിനീകരണപ്പെടുത്തുന്ന കമ്പനികള്‍ക്കെതിരേ എസ്ഡിപിഐ റോഡ് ഉപരോധിച്ചു

Update: 2024-05-24 09:41 GMT

കളമശ്ശേരി: ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ പുഴയിലേക്ക് രാസമാലിന്യം തള്ളിയതിനെ തുടര്‍ന്ന് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെതിരേ 'പെരിയാറിനെ വിഷപ്പുഴ ആക്കാന്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ റോഡ് ഉപരോധിച്ചു. എസ് ഡിപി ഐ കളമശ്ശേരി മണ്ഡലം കമ്മിറ്റിയാണ് റോഡ് ഉപരോധം നടത്തിയത്. മുപ്പത്തടം ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എടയാര്‍-ഇടുക്കി ജങ്ഷനില്‍ പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് മലിനീകരണത്തിന് പരിഹാരം കാണണമെന്നും കുറ്റക്കാര്‍ക്കെതിരേ അടിയന്തിരമായി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യവസായ മേഖലയിലെ കമ്പനികളിലേക്ക് അസംസ്‌കൃത വസ്തുക്കളുമായി വന്ന വാഹനങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷമാണ് സമരം അവസാനിച്ചത്.

    പ്രതിഷേധ പരിപാടി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലക്കര അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍, കളമശ്ശേരി മണ്ഡലം സെക്രട്ടറി ഷാനവാസ് കൊടിയന്‍, മണ്ഡലം നേതാക്കന്മാരായ ഷംസുദ്ദീന്‍ കരിങ്ങാംതുരുത്ത്, നാസിം പുളിക്കല്‍, അഷ്‌കര്‍ കെ എ, ഷാഹിദ് എടയാര്‍, സലാഹുദ്ദീന്‍, എസ്ഡിടിയു മേഖലാ പ്രസിഡന്റ് സലാം എരമം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് സുനിതാ സലാം, കടുങ്ങല്ലൂര്‍ പഞ്ചായത്ത് വെസ്റ്റ് പ്രസിഡന്റ് ഫൈസല്‍ പോട്ട, സെക്രട്ടറി സിയാദ് എരമം പങ്കെടുത്തു.

Tags:    

Similar News