സംഘപരിവാര്‍ കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം: ആര്‍എസ്എസ് അക്രമത്തിന് മുതിര്‍ന്നാല്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് എസ്ഡിപിഐ

Update: 2022-08-22 01:10 GMT

ചാവശ്ശേരി: ചാവശ്ശേരി ആശാരി കോട്ട റോഡില്‍ ആര്‍എസ്എസുകാര്‍ ബോംബറിഞ്ഞ് പരീക്ഷണം നടത്തിയത് വലിയ കലാപത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന ബോംബ് സ്‌ഫോടനങ്ങളെ കുറിച്ച് പോലിസിനെ വിവരം അറിയിച്ചിട്ടും ശക്തമായ റെയ്‌ഡോ മറ്റു നടപടികളോ ഇല്ലാത്തതിന്റെ പേരില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് റോഡിലെറിഞ്ഞു ബോംബ് പൊട്ടിച്ചു പരിശീലച്ചത്. കുറച്ചുകാലം മുന്‍പ് ആര്‍എസ്എസിന്റെ കേന്ദ്രത്തില്‍ നിന്ന് നിരവധി മാരകായുധങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തിയതും പോത്തിനെ അറുത്ത് അമ്പലത്തില്‍ ഇട്ട് കലാപത്തിന് ശ്രമിച്ച സംഭവം നടന്നതും ഇതേ പ്രദേശത്താണ്. ആര്‍എസ്എസ് ക്രിമിനലുകളോടുള്ള പോലിസിന്റെ മൃദുസമീപനമാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നത് എന്ന് എസ്ഡിപിഐ ചാവശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് സഹദ് കെ പറഞ്ഞു.

ചാവശ്ശേരി കാശിമുക്കില്‍ ബോംബ് ആണെന്ന് അറിയാതെ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കവേ പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ട രണ്ട് അസം സ്വദേശികളുടെ ചോര ഉണങ്ങും മുന്‍പാണ് വീണ്ടും സ്‌ഫോടനം. സമാധാനം നിലനില്‍ക്കുന്ന ചാവശ്ശേരി മേഖലയില്‍ ഭീതി പരത്തി കലാപത്തിന് ആര്‍എസ്എസ് കോപ്പ് കൂട്ടുകയാണ്. മുന്‍ കാലങ്ങളിലെ പോലെ പോലിസ് നിഷ്‌ക്രിയത്വം തുടരുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്താന്‍ എസ്ഡിപിഐ മുന്നി ട്ട് ഇറങ്ങുമെന്ന് എസ്ഡിപിഐ ചാവശ്ശേരി ബ്രാഞ്ച് പ്രസിഡണ്ട് സഹദ് കെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News