സംസ്ഥാനത്ത് 14 മുതല്‍ സ്‌കൂളുകള്‍ തുറക്കും;കോളജുകള്‍ ഏഴു മുതല്‍

ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു

Update: 2022-02-04 07:24 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അടച്ച് പൂട്ടിയ സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

കോളജുകള്‍ ഏഴിനും സ്‌കൂളുകള്‍ 14നും തുറക്കും. ഒന്നു മുതല്‍ 9വരെ ക്ലാസുകളാണ് സ്‌കൂളുകളില്‍ അടച്ചിരുന്നത്. ഇതാണ് വീണ്ടും തുറക്കുന്നത്.സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.

Tags:    

Similar News