സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അധ്യാപകനെതിരേ പോക്‌സോ കേസ്

മലപ്പുറം തേഞ്ഞിപ്പലത്ത് ആണ് സംഭവം. സ്‌കൂളിലെ താല്‍കാലിക അധ്യാപകന്‍ മസൂദ് ആണ് സംഭവത്തിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

Update: 2019-08-25 01:00 GMT

മലപ്പുറം: യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്ത് ആണ് സംഭവം. സ്‌കൂളിലെ താല്‍കാലിക അധ്യാപകന്‍ മസൂദ് ആണ് സംഭവത്തിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. അധ്യാപകനെതിരെ പോക്‌സോ നിയപ്രകാരം കേസെടുത്തിട്ടുണ്ട്. വയറു വേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അധ്യാപകനെതിരേ പരാതി നല്‍കുകയായിരുന്നു.

Tags: