സ്വവര്‍ഗരതിയെ പ്രോല്‍സാഹിപ്പിക്കുന്ന മഴവില്ല് കളിപ്പാട്ടങ്ങള്‍ക്കെതിരേ സൗദി

പിടിച്ചെടുത്ത വസ്തുക്കളില്‍ മഴവില്ലിന്റെ നിറമുള്ള വില്ലുകള്‍, പാവാടകള്‍, തൊപ്പികള്‍, പെന്‍സില്‍ കെയ്‌സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അവയില്‍ ഭൂരിഭാഗവും ചെറിയ കുട്ടികള്‍ക്കായി നിര്‍മ്മിച്ചതാണെന്ന് സര്‍ക്കാര്‍ നടത്തുന്ന അല്‍ഇഖ്ബാരിയ വാര്‍ത്താ ചാനല്‍ ചൊവ്വാഴ്ച വൈകുന്നേരം സംപ്രേക്ഷണം ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2022-06-16 02:53 GMT

റിയാദ്: സ്വവര്‍ഗരതി തടയുന്നതിന്റെ ഭാഗമായി തലസ്ഥാനത്തെ കടകളില്‍ നിന്ന് മഴവില്ലിന്റെ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുടെ വസ്തുക്കളും സൗദി ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പിടിച്ചെടുത്ത വസ്തുക്കളില്‍ മഴവില്ലിന്റെ നിറമുള്ള വില്ലുകള്‍, പാവാടകള്‍, തൊപ്പികള്‍, പെന്‍സില്‍ കെയ്‌സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അവയില്‍ ഭൂരിഭാഗവും ചെറിയ കുട്ടികള്‍ക്കായി നിര്‍മ്മിച്ചതാണെന്ന് സര്‍ക്കാര്‍ നടത്തുന്ന അല്‍ഇഖ്ബാരിയ വാര്‍ത്താ ചാനല്‍ ചൊവ്വാഴ്ച വൈകുന്നേരം സംപ്രേക്ഷണം ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

'ഇസ്ലാമിക വിശ്വാസത്തിനും പൊതു ധാര്‍മ്മികതയ്ക്കും വിരുദ്ധവും യുവതലമുറയില്‍ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കുന്നതുമായ ഇനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തിരച്ചിലില്‍ പങ്കാളിയായ വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ സ്വവര്‍ഗരതി വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഏപ്രിലില്‍, ഏറ്റവും പുതിയ മാര്‍വല്‍ സിനിമയായ 'ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്' എന്നതില്‍ നിന്ന് 'എല്‍ജിബിടിക്യു റഫറന്‍സുകള്‍' വെട്ടിക്കുറയ്ക്കാന്‍ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡിസ്‌നി നിരസിച്ചതിനെതുടര്‍ന്ന് ചിത്രത്തിന് സൗദിയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

Tags:    

Similar News