10 ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായി സൗദി അറേബ്യ; പുതിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍
റിയാദ്: 10 ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു. റിയാദിന് ചുറ്റുമുള്ള പ്രദേശങ്ങളിലിലേക്കും രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുമാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. എന്നാല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന് ഇറാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഐആര്‍ജിസി തൊട്ടുപിന്നാലെ പറഞ്ഞു.
'ഈ ആക്രമണത്തിന് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി യാതൊരു ബന്ധവുമില്ല, കൂടാതെ ആക്രമണങ്ങളുടെ ഉത്ഭവം കണ്ടെത്താന്‍ സൗദി സര്‍ക്കാര്‍ ശ്രമിക്കണം,' ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ ഡ്രോണുകള്‍ക്ക് സമാനമായ ഡ്രോണുകള്‍ അമേരിക്ക നിര്‍മിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുഎസ് ഈ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് താവളങ്ങളെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും ഐആര്‍ജിസി വ്യക്തമാക്കി.