സൗദിയിലെ ത്വായിഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു

ത്വായിഫില്‍ നിന്നും സെയില്‍ വഴി മക്കയിലേക്കുള്ള റോഡില്‍ ശറഫിയ എന്ന സ്ഥലത്തുവെച്ച് ഇന്ന് രാവിലെ ഏഴു മണിക്കായിരുന്നു അപകടം.

Update: 2019-12-18 17:03 GMT

ജിദ്ദ: സൗദിയിലെ ത്വായിഫില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാല്‍ ശിവ് ബാലക്, രാജസ്ഥാന്‍ സ്വദേശിയായ ഗീവര്‍ദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസൈന്‍ സിദ്ധീഖി എന്നിവരാണ് മരിച്ചത്.


ത്വായിഫില്‍ നിന്നും സെയില്‍ വഴി മക്കയിലേക്കുള്ള റോഡില്‍ ശറഫിയ എന്ന സ്ഥലത്തുവെച്ച് ഇന്ന് രാവിലെ ഏഴു മണിക്കായിരുന്നു അപകടം. നെസ്മ കമ്പനി ജീവനക്കാരായ 24 പേര്‍ സഞ്ചരിച്ച ഡയാന വാഹനത്തില്‍ അതിവേഗത്തില്‍ വന്ന സ്വദേശി യുവാവിന്റെ കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നവര്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ത്വാഇഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച യുവാവിന്റെയും മറ്റു രണ്ട് ഇന്ത്യക്കാരുടെയും നില ഗുരുതരമാണ്.

Tags:    

Similar News