രാഹുലിന്റെ പരിഭാഷകയായി വേദിയിലേക്ക്; അഭിമാന താരമായി സഫ ഫെബിന്‍

ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു.

Update: 2019-12-05 09:27 GMT

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി മലപ്പുറത്തിന്റെ അഭിമാന താരമായി കൊച്ചു മിടുക്കി സഫാ ഫെബിന്‍.മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി അഭിനന്ദനം ഏറ്റുവാങ്ങിയത്.

സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്‌റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണമായും പരിഭാഷപ്പെടുത്തി.

ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു.

Tags: