തൂക്കുപാലത്ത് മുസ് ലിം പള്ളിക്കു നേരെ ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞു; സംഘര്‍ഷാവസ്ഥ(വീഡിയോ)

ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ പങ്കെടുത്ത സിഎഎ അനുകൂല പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു

Update: 2020-01-12 16:57 GMT

Full View

ഇടുക്കി: മുസ് ലിം പള്ളിക്കുനേരെ ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് തൂക്കുപാലത്ത് സംഘര്‍ഷാവസ്ഥ. ഞായറാഴ്ച രാത്രിയാണു സംഭവം. ബിജെപിയുടെ നേതൃത്വത്തില്‍ തൂക്കുപാലത്ത് നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് പള്ളിക്കുനേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പള്ളിയുടെ ഭണ്ഡാരപ്പെട്ടിക്കും ടാങ്കിനും കേടുപാട് സംഭവിക്കുകയും നമസ്‌കരിക്കാനെത്തിയവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികള്‍ തടഞ്ഞു. പോലിസ് സംഘം ഇടപെട്ടാണ് ആര്‍എസ്എസുകാരെ സ്ഥലത്തുനിന്ന് മാറ്റിയത്. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വ്യാപാരികള്‍ കടകള്‍ അടച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

   


    ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ പങ്കെടുത്ത സിഎഎ അനുകൂല പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. പരിപാടിയില്‍ പ്രതിഷേധിച്ച് ഗോബാക്ക് വിളിച്ചവരെയാണ് നൂറോളം ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. ഇതിനുശേഷം പള്ളിക്കു സമീപത്തുവച്ച് എ കെ നസീറിനെ ഒരുസംഘം മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബിജെപി, ആര്‍എസ്എസ് സംഘം സംഘടിച്ചെത്തി പള്ളിക്കു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.




Tags:    

Similar News