ക്ഷേത്രമല്ല, മുസ്‌ലിംകളുടെ ഭയമാണ് ആര്‍എസ്എസ് ലക്ഷ്യം: അനീസ് അഹമ്മദ്

രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയണ് ആര്‍എസ്എസ്. രാമക്ഷേത്രമല്ല, മുസ് ലിം സമൂഹത്തെ ഭയപ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.

Update: 2021-02-06 09:24 GMT

ന്യൂഡല്‍ഹി: രാമക്ഷേത്രമല്ല, മുസ് ലിംകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്.

ബാബരി മസ്ജിദ് ആര്‍എസ്എസ്സിന് വിട്ടുകൊടുത്താല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് സ്വയം ബുദ്ധിജീവികളായി ചമയുന്ന ചില മുസ് ലിം വിഢികള്‍ കരുതിയത്. ഇപ്പോള്‍ രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയണ് ആര്‍എസ്എസ്. രാമക്ഷേത്രമല്ല, മുസ് ലിം സമൂഹത്തെ ഭയപ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.

രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് പോപുലര്‍ ഫ്രണ്ട് നേതാവിന്റെ പ്രതികരണം.




Tags: