പൗരത്വനിയമത്തിനെതിരേ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)
പ്രതിഷേധ റാലിയില്‍ അണിനിരന്ന മമ്പറം ഇന്ദിരാഗാന്ധി കോളജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
കണ്ണൂര്‍: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. പ്രതിഷേധ റാലിയില്‍ അണിനിരന്ന മമ്പറം ഇന്ദിരാഗാന്ധി കോളജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. പോലിസ് സാന്നിധ്യത്തിലായിരുന്നു ആര്‍എസ്എസ് സംഘത്തിന്റെ അഴിഞ്ഞാട്ടം. വിദ്യാര്‍ഥികള്‍ക്കും നേരെ സോഡാ കുപ്പികളും ബിയര്‍ കുപ്പികളും അക്രമി സംഘം വലിച്ചെറിഞ്ഞു. നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചെങ്കിലും വൈകിയാണ് പോലിസുകാര്‍ എത്തിയത്. സംഘര്‍ഷാവസ്ഥയുണ്ടെന്ന് വിവരം ലഭിച്ചിട്ടും വെറും മൂന്ന് പോലിസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. ആര്‍എസ്എസുകാര്‍ അക്രമണം തുടര്‍ന്നിട്ടും പോലിസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.