തലശ്ശേരിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ മുസ്‌ലിം യുവാവിന് മര്‍ദനം

മര്‍ദനത്തില്‍ പരിക്കേറ്റ ജാസില്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ കതിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Update: 2019-05-29 15:38 GMT

തലശ്ശേരി: പൊന്ന്യം സാമ്പ്രിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദനം. തലശ്ശേരി പൊന്ന്യം സ്വദേശി ജാസിലി(20)നാണ് മര്‍ദനമേറ്റത്. പെരുന്നാള്‍ വസ്ത്രമെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാത്രി 12.30നാണ് പൊന്ന്യം യുപി സ്‌കൂളിന് സമീപം വച്ചാണ് സംഭവം.

സുഹൃത്തിന്റെ ബൈക്ക് വീട്ടില്‍ എത്തിക്കാന്‍ പോകുന്നതിനിടെ ഒരു സംഘം ജാസിലിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തലയിലും മുഖത്തും അടിച്ച സംഘം മാരകായുധം ഉപയോഗിച്ച് പുറത്ത് അടിച്ചു. പെരുന്നാള്‍ വസ്ത്രങ്ങള്‍ തട്ടിയെടുത്ത സംഘം ജാസിലിനെതിരേ അസഭ്യവര്‍ഷവും നടത്തിയതായി പരാതിയുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ ജാസില്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ കതിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags: