കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു

Update: 2022-06-09 02:36 GMT

കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 50,000 രൂപ കവര്‍ന്നതായി പോലിസ് അറിയിച്ചു.

പുലര്‍ച്ചെ 1.45നാണ് കവര്‍ച്ച നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് മോഷ്ടാവ് മുളകുപൊടി വിതറുകയായിരുന്നു. മുളകുപൊടിയുടെ മണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ മുറി പരിശോധിച്ചത്. തുടര്‍ന്ന് മോഷ്ടാവ് ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി.

ശേഷം ഓഫിസിലുണ്ടായിരുന്ന പണമെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയത്.

Tags: