മൂന്നുവര്‍ഷത്തിനിടെ റോഡ് അപകടങ്ങളില്‍ മരിച്ചത് അഞ്ച് ലക്ഷം പേര്‍

ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും(22256), ഏറ്റവും കുറവ് ലക്ഷദ്വീപിലാണെന്നും (01) ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Update: 2020-03-19 12:31 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളിവില്‍ റോഡ് അപകടങ്ങളില്‍ മരിച്ചത് അഞ്ചുലക്ഷത്തോളം പേരെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ലോക്‌സഭയില്‍ മോട്ടോര്‍ വാഹനങ്ങളുടെ അവലോകനവുമായി ബന്ധപെട്ട് മുഹമ്മദ് ഫൈസല്‍ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി കണക്കുകള്‍ വെളിപ്പെടുത്തിയത്.

2016 യില്‍ 150785 ലക്ഷം പേരും, 2017 യില്‍ 147913 ലക്ഷവും, 2018 യില്‍ 151417 ലക്ഷം പേരുമാണ് രാജ്യത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. അതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും(22256), ഏറ്റവും കുറവ് ലക്ഷദ്വീപിലാണെന്നും (01) ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Tags: