ദലിത് വിഭാഗത്തിന്റെ അംബേദ്കര്‍ ജയന്തി ആഘോഷത്തിനെതിരേ ഹിന്ദുത്വ ആക്രമണം (വീഡിയോ)

Update: 2022-04-16 15:49 GMT

ന്യൂഡല്‍ഹി: ദലിത് വിഭാഗത്തിന്റെ അംബേദ്കര്‍ ജയന്തി ആഘോഷത്തിനെതിരേ ഹിന്ദുത്വ ആക്രമണം. ഒഡീഷയിലാണ് അംബേദ്കര്‍ ജയന്തി ആഘോഷം നടക്കുന്നതിനിടെ കാവി കൊടികളും ദണ്ഡുകളുമായെത്തിയ ഹിന്ദുത്വര്‍ ദലിതുകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദലിതുകള്‍ എത്തിയ വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തു. ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നുണ്ടെങ്കിലും പിന്തുടര്‍ന്നെത്തി ഹിന്ദുത്വ സംഘം അക്രമിച്ചു. ദണ്ഡുകള്‍ ഉപയോഗിച്ച് ദലിത് വിഭാഗത്തെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം.

രാമനവമി ആഘോഷത്തിനിടെ മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതേ മാതൃകയിലാണ് അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്ന ദലിതുകള്‍ക്കെതിരായ ആക്രമണവും.

Tags: